ഇന്‍ഡോറില്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഡോക്​ടര്‍ക്കും ആരോഗ്യപ്രവര്‍ത്തകരെയും ജനക്കൂട്ടം അക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: ​മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഡോക്​ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ ജനക്കൂട്ടം ആക്രമമഴിച്ചുവിട്ടു. ഇന്‍ഡോറിലെ​ ടാറ്റ്​പാട്ടി ബഖാല്‍ പ്രദേശത്ത്​ വെച്ചാണ്​ ഡോക്​ടര്‍മാരെ ജനങ്ങള്‍ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചത്​. കോവിഡ്​ ബാധിതരുമായി ബന്ധ​പ്പെട്ടവരുടെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ചറിയാനായി എത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ട്​ വനിതാ ഡോക്​ടര്‍മാര്‍ക്ക്​ ആ​ക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്​. പോലീസെത്തിയാണ്​ ഇവരെ ആള്‍ക്കൂട്ടത്തി​​​ന്റെ ആക്രമണത്തില്‍ നിന്ന്​ രക്ഷിച്ചത്​.

ഭയന്ന്​ ഓടുന്ന ഡോക്​ടര്‍മാര്‍ക്കു പിന്നാലെ ഓടിയടുക്കുന്ന ജനക്കൂട്ടം അവര്‍ക്കു നേരെ കല്ലെറിയുന്നതി​​ന്റെ ദൃശ്യം പുറത്തു വന്നിട്ടുണ്ട്​. ടാറ്റ്​പാട്ടി ബഖാല്‍ മേഖലയില്‍ രണ്ട്​ പേര്‍ക്ക്​ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.​ 54 കുടുംബങ്ങളെ ഇവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്​. എന്നാല്‍ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക്​ നേരെ റാണിപുര പ്രദേശത്തെ ജനങ്ങള്‍ തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്​തതായുള്ള വാര്‍ത്ത രണ്ട്​ ദിവസം മുമ്പ് പുറത്തു വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....