കൊവിഡ് 19 ; രോഗാണുക്കൾക്ക് എത്രദൂരം സഞ്ചരിക്കാനാകും, പുതിയ പഠനം പറയുന്നത്

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊറോണ വെെറസുകൾക്ക് 27 അടിവരെ സഞ്ചരിക്കാനാകുമെന്ന് പഠനം.  കൊവിഡ് വ്യാപനം തടയാൻ മൂന്നടി സാമൂഹിക അകലം പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആറടി അകലം പാലിക്കണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും നിർദേശിച്ചിട്ടുണ്ട്. ഡബ്ലുഎച്ച്ഒയും ഡിസിസിയും അടിയന്തരമായി തന്നെ ഈ മാർഗരേഖ തിരുത്തണമെന്നാണ് എംഐടി ഗവേഷകയായ ലിഡിയ ബോറെയ്ബ പറയുന്നു. ചുമ, തുമ്മൽ തുടങ്ങിയ ഉഛ്വാസങ്ങൾ ഉണ്ടാക്കുന്ന ഗ്യാസൊസ് ക്ലൌഡ്സിന്  27 അടിവരെ സഞ്ചരിക്കാനാകുമെന്ന് ബോറെയ്ബ നടത്തിയ ​ഗവേഷണത്തിൽ തെളിഞ്ഞു.

ശക്തമായ ഉഛ്വാസവേഗതയ്ക്ക് സെക്കൻഡിൽ 33 മുതൽ 100 അടിവരെ എത്താൻ സാധിക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബോറെയ്ബ പറയുന്നു. ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ചെയ്യുമ്പോൾ എല്ലാ വലുപ്പത്തിലുമുള്ള തുള്ളികളെ വഹിക്കുന്ന ഗ്യാസൊസ് ക്ലൌഡ്സിന് ഉണ്ടാകുന്നുണ്ട്. കൈമുട്ടുകൊണ്ട് പൊത്തിപ്പിടിക്കുമ്പോൾ ഭാഗികമായി മാത്രമേ ഇവയ്ക്ക് ശമനം ഉണ്ടാകുന്നുള്ളുവെന്നും അദ്ദേഹം പറയുന്നു. ദ് ഫ്ലൂയിഡ് ഡൈനാമിക്സ് ഓഫ് ഡിസീസ് ട്രാൻസ്മിഷൻ ലബോറട്ടറിയിലാണു പഠനം നടത്തിയത്.  ചുമയും തുമ്മലുമുള്ള രോഗബാധിതരിൽ നിന്നു കൂടുതൽ അകലം പാലിക്കേണ്ടതാണെന്നും ബോറെയ്ബ പറഞ്ഞു.

കൊറോണ വൈറസ് രോഗാണുക്കൾക്ക് എത്രദൂരം സഞ്ചരിക്കാനാകുമെന്നതിനെ കുറിച്ച് ഇതിന് മുമ്പ് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ സ്കൂൾ ഓഫ് മെഡിസിനിലെ ഇൻഫക്‌ഷ്യസ് ഡിസീസ് പ്രൊഫസറായ ‍ഡോ. പോൾ പോട്ടിംഗർ പഠനം നടത്തിയിരുന്നു. എത്ര ദൂരം ഈ രോഗാണുക്കൾക്ക് സഞ്ചരിക്കാനാകുമെന്നല്ല, മറിച്ച് അവ ഒരു ഭീഷണി അല്ലാതിരിക്കുന്നത് എത്ര ദൂരത്തിലാണ് എന്നതാണ് പ്രധാനപ്പെട്ടതെന്ന് ഡോ. പോൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....