പുത്തൻ മാറ്റ് നിറങ്ങളോടെ ടിവിഎസ് സ്കൂട്ടി പെപ്+ ബിഎസ് 6 വിപണിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബെെ: തങ്ങളുടെ ഏറെക്കുറെ എല്ലാ ഇരുചക്ര വാഹനങ്ങളും കർശനമായ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് ടിവിഎസ് മോട്ടോർ കമ്പനി പരിഷ്കരിച്ചു കഴിഞ്ഞു. തങ്ങളുടെ സ്കൂട്ടർ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയ സ്കൂട്ടി പെപ്+-ന്റെ പരിഷ്കരിച്ച മോഡലും ടിവിഎസ് കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചു. രണ്ട് പുത്തൻ മാറ്റ് ഫിനിഷ് നിറങ്ങളൊടെയാണ് സ്കൂട്ടി പെപ്+ ബിഎസ്6 വിപണിയിലെത്തിയിരിക്കുന്നത്.

പുത്തൻ കളറുകളുടെ വരവോടെ സ്കൂട്ടി പെപ്+ ഇപ്പോൾ 7 നിറങ്ങളിൽ ലഭ്യമാണ്. Rs 51,944 മുതലാണ് (എക്‌സ്-ഷോറൂം കൊച്ചി) ബിഎസ്6 സ്കൂട്ടി പെപ്+-ന്റെ വില ആരംഭിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന ബിഎസ്4 മോഡലിനേക്കാൾ ഏകദേശം Rs 6700 രൂപ കൂടുതലാണ് പുത്തൻ സ്കൂട്ടി പെപ്+ ബിഎസ്6-ന്. 87.8 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ് എൻജിൻ ആണ് ബിഎസ്6 സ്കൂട്ടി പെപ്+-ന്റെ ഹൃദയം. 6500 അർപിഎമ്മിൽ 5 എച്ച്പി പവറും, 4000 ആർപിഎമ്മിൽ 5.8 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്.

കണ്ടിന്യൂവസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ ആയാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. തുടക്കകാർക്കുള്ള ഭാരം കുറഞ്ഞ സ്കൂട്ടർ ആയാണ് സ്കൂട്ടി പെപ്+-നെ ടിവിഎസ് പൊസിഷൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ 95 കിലോഗ്രാം മാത്രമാണ് സ്കൂട്ടി പെപ്+-ന്റെ ഭാരം. നീളം, വീതി, ഉയരം എന്നീ കണക്കുകളിലും കുഞ്ഞൻ ആണ് സ്കൂട്ടി പെപ്+. സ്കൂട്ടറിന്റെ മുൻ പിൻ ചക്രങ്ങളിൽ ഡ്രം ബ്രെയ്ക്ക് ആണ്. 1230 എംഎം ആണ് വീൽബേസ്. 5 ലിറ്റർ ആണ് പെട്രോൾ ടാങ്ക് കപ്പാസിറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...