ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു – സർക്കാർ വാക്കു പാലിച്ചില്ല ; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ  സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 മുതൽ അനിശ്ചിതകാല നിൽപ്പ് സമരം പുനരാരംഭിക്കും. രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

കൊവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. റിസ്ക് അലവൻസ് നൽകിയില്ല. ശമ്പള പരിഷ്കരണം വന്നപ്പോൾ ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും ആനുകൂല്യങ്ങളും നിഷേധിച്ചു എന്നും ഡോക്ടർമാർ ആരോപിക്കുന്നു. കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാതായതോടെയാണ് സമരം.

നവംബർ ഒന്ന് മുതൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച നിൽപ്പ് സമരം സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രോഗീപരിചരണത്തെ ബാധിക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകും.

മറ്റ് മേഖലകളിൽ പുതിയ തസ്തികൾക്ക് വേണ്ടി ഉയർന്ന ശമ്പള സ്കെയിലുകൾ നിർണ്ണയിക്കുവാൻ സാമ്പത്തിക ബാധ്യതയോ, ധനസ്ഥിതിയോ തടസ്സമാക്കാത്ത സർക്കാർ,  മഹാമാരികൾ തുടർക്കഥയാകുന്ന ഈ കാലത്ത് സ്വന്തം ആരോഗ്യം തൃണവത്കരിച്ച് ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുകയാണ്.

അതീവ അപകടകരവും ദുർഘടവുമായ സാഹചര്യങ്ങളിൽ സേവനം ചെയ്യുന്ന ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് അവരുടെ ജോലി ഭാരത്തിനും വിദ്യാഭ്യാസ യോഗ്യതയ്ക്കുമനുസരിച്ച് അർഹമായ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നതിനുമായി പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. ഏറ്റവും ന്യായമായ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം എന്നും സംഘടന ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...