തിരുവല്ല : എം.സി റോഡില്‍ പെരുന്തുരുത്തിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് മൂന്ന് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ ജോ, ജോഷി, റെനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തേകാലോടെയായിരുന്നു അപകടം. മൂന്ന് പേരേയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിരക്കും അമിത വേഗതയും കാരണം എംസി റോഡിലും ബൈപ്പാസിലും അപകടങ്ങളുടെ എണ്ണം കൂടുന്നു. ഈ ഭാഗത്ത് പോലീസിന്റെ ശ്രദ്ധ എത്തില്ലെന്ന കാരണത്താല്‍ യുവാക്കള്‍ ഇരുചക്ര വാഹനത്തില്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .കഴിഞ്ഞദിവസം ബൈപ്പാസില്‍ അപകടത്തില്‍പ്പെട്ട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തനംതിട്ട സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്.
എം.സി റോഡില്‍ പെരുന്തുരുത്തിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് ഡോക്ടര്‍മാര്‍ക്ക് പരിക്ക്
RECENT NEWS
Advertisment