സമരം ചെയ്ത ഡോക്ടര്‍മാര്‍ക്ക് നേരെ പോലീസ് നടപടി ; നാളെ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നീറ്റ് പി.ജി കൗണ്‍സലിംഗ് വൈകുന്നതിനെതിരെ ഇന്നലെ ഡല്‍ഹിയില്‍ സമരം ചെയ്ത റസിഡന്റ് ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം. നാളെ രാവിലെ 8 മുതല്‍ രാജ്യവ്യാപകമായി പണിമുടക്കാനാണ് ദ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്റെ തീരുമാനം. എല്ലാവിധ സേവനങ്ങളില്‍ നിന്നും വിട്ടുനിന്നുകൊണ്ടായിരിക്കും പ്രതിഷേധം.

ഡോക്ടര്‍മാരെ പോലീസ് തെരുവില്‍ നേരിട്ടതോടെ ഇരുപക്ഷത്തും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനിടെ ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച്‌ നടത്തുകയാണ്. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നാണ് മാര്‍ച്ച്‌ ആരംഭിച്ചത്. ഇന്നലെ മര്‍ദ്ദിച്ച പോലീസുകാരെ അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വരുന്നുണ്ട്. ഡോക്ടര്‍മാരെ എയിംസ് കാമ്പസ് വിട്ട് പോകാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. റോഡ് അടയ്ക്കുമെന്നും സഫ്ദര്‍ജംഗ് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...