സുശക്തമായ കോണ്‍ഗ്രസ് കാലഘട്ടത്തിന്റെ ആവശ്യം ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ആശയങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത് രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് ശക്തമാകേണ്ടത് ആവശ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഭവനില്‍ സംഘടപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റി മുപ്പത്തി ഏഴാം ജന്മദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ ലോകത്തിലെ പല രാജ്യങ്ങളിലും ഏകാധിപത്യ ഭരണവും ജനാധിപത്യ ധ്വംസനങ്ങളും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് കോണ്‍ഗ്രസ് രാജ്യത്തിന് സുശക്തമായ ഭരണഘടനയും ഭരണ സംവിധാനങ്ങളും പ്രദാനം ചെയ്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സംഘപരിവാര്‍ അജണ്ഡയും അതിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സി.പി.എം നയങ്ങളും രാജ്യത്തെ ശിഥിലീകരിക്കുവാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇവരുടെ സ്വപ്നം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയിട്ടുള്ള ജനാധിപത്യ മതേതര വിശ്വാസികളായ കോടിക്കണക്കിന് ഭാരതീയര്‍ അംഗീകരിക്കുകയില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എം.എസ് പ്രകാശ്, ഹരികുമാര്‍ പൂതങ്കര, ജി.രഘുനാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, പോഷക സംഘടനാ ഭാരവാഹികളായ എം.എ സിദ്ദിഖ്, പി.ജി ദിലീപ് കുമാര്‍, അജിത് മണ്ണില്‍, എ.ഫറൂക്ക്, അഫ്‌സല്‍ ആനപ്പാറ, അജിത് അയിരൂര്‍, ജോബിന്‍ മൈലപ്ര എന്നിവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ് നൂറ്റി മുപ്പത്തി ഏഴാം ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സി യില്‍ പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് ജന്മദിന കേക്ക് മുറിക്കുകയും ചെയ്തു. കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലെ എണ്‍പത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജന്മദിന പദയാത്രകള്‍ സംഘടിപ്പിച്ചതായി ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. പദയാത്രയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു. കോണ്‍ഗ്രസ് പത്തനംതിട്ട വെസ്റ്റ് മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം പ്രൈവറ്റ് ബസ്സ്സ്റ്റാന്റില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലങ്ങളില്‍ നടന്ന ജന്മദിന പദയാത്രകള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്, മണ്ഡലം പോഷക സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...