അവകാശങ്ങൾ നേടിയെടുക്കും വരെ സമരം, ചർച്ചയിൽ തീരുമാനമായില്ല ; സമരം പിൻവലിക്കാതെ ഡോക്ടർമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമരം പിന്‍വലിക്കാന്‍ തയ്യാറാകാതെ ഡോക്ടര്‍മാര്‍. തൊഴില്‍പരമായ അവകാശങ്ങള്‍ നേടിയെടുക്കും വരെ സമരം ചെയ്യുമെന്ന് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓര്‍ഡിനന്‍സ് കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം പി ജി അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. പി ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുറപ്പും ലഭിച്ചില്ല. ഇതില്‍ അതൃപ്തിയുണ്ടെന്നും തുടര്‍പ്രതിഷേധം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജോലിഭാരം ഉള്‍പ്പടെ വിഷയങ്ങള്‍ പഠിക്കാന്‍ സംസ്ഥാനതല കമ്മീഷന്‍ വേണം എന്ന ആവശ്യം ഹൌസര്‍ജന്‍, പിജി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ മുന്നോട്ട് വച്ചെങ്കിലും ഇതുള്‍പ്പെടെ കാര്യങ്ങളില്‍ ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഓര്‍ഡിനന്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...