പത്തനംതിട്ട : മൈലപ്രാ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെസ്സി വര്‍ഗീസ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറിയുടെ മുന്‍പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, അഡ്വ.സുനില്‍ എസ്.ലാല്‍, എം. വി. ഫിലിപ്പ്, എലിസബത്ത് അബു, സജി കൊട്ടക്കാട്, മണ്ഡലം കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍. ദേവകുമാര്‍, യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപി, ജനറല്‍ കണ്‍വീനര്‍ ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍, യു.ഡി.എഫ് ജനപ്രതിനിധികള്‍ എന്നിവരോടൊപ്പം മൈലപ്ര ടൗണില്‍ നിന്നും പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, ബ്ലോക്ക് ഭാരവാഹികളായ വില്‍സണ്‍ തുണ്ടിയത്ത്, ബേബി മൈലപ്ര, ബിജു മണ്ണിലയ്യത്ത്, ഐവാന്‍ വകയാര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, മണ്ഡലം ഭാരവാഹികളായ ജോര്‍ജ് യോഹന്നാന്‍, സിബി ജേക്കബ്, സുനില്‍ കുമാര്‍, ലിബു മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോശാമ്മ ജോണ്‍സണ്‍, അനിത തോമസ്, ജനകമ്മ ശ്രീധരന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
സോഷ്യല്‍ മീഡിയാ പ്രൊമോട്ടര്‍
പത്തനംതിട്ട മീഡിയായുടെ(www.pathanamthittamedia.com) സര്‍ക്കുലേഷന്‍ വിഭാഗത്തിലേക്ക് സോഷ്യല്‍ മീഡിയാ, പ്രത്യേകിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുവാന്‍ അറിയാവുന്നവരെ ഉടന്‍ ആവശ്യമുണ്ട്. പത്തനംതിട്ടയിലെ ഓഫീസില്‍ ആയിരിക്കും ജോലി. അപേക്ഷകള്‍ അയക്കേണ്ട വിലാസം [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 94473 66263, 85471 98263, 0468 2333033