പത്തനംതിട്ട : നീരുറവ് പദ്ധതിരേഖാ പ്രകാശനവും നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനവും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുത്തന്‍കുഴി നീര്‍ത്തടത്തില്‍ ജില്ലാ കളക്ടറും ജില്ലാ പ്രോഗാം കോര്‍ഡിനേറ്ററുമായ ഡോ ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. മനുഷ്യരുടെ പ്രകൃതി ചൂഷണമാണ് കാലവസ്ഥാവ്യതിയാനത്തിനും നീര്‍ച്ചാലുകളുടെ ശോച്യമായ അവസ്ഥക്കും കാരണമെന്നും പ്രകൃതിക്ക് നമ്മെ സംരക്ഷിക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ നാം ചെയ്യേണ്ടതെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. നീരുറവ് പദ്ധതിയിലൂടെ നീര്‍ത്തട അധിഷ്ഠിതമായ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നത് മൂലം ഇവയെ വീണ്ടെടുക്കുവാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി പദ്ധതിരേഖാ പ്രകാശനത്തിനൊപ്പം നീര്‍ത്തട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലും കളക്ടര്‍ പങ്കാളിയായി.
തദ്ദേശ സ്വയം ഭരണ വകുപ്പ്, നവകേരളം കര്‍മ്മപദ്ധതി രണ്ട്, ഹരിത കേരള മിഷന്‍, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുത്തന്‍ കുഴി തോടിന്റെ പുനരുദ്ധാരണമാണ് പദ്ധതി പ്രകാരം പൂര്‍ത്തിയാകുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലേയും നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയാറാക്കി നിര്‍വഹണം നടത്താനാണ് ലക്ഷ്യംവെയ്ക്കുന്നത്.
പ്രകൃതി വിഭവങ്ങളായ മണ്ണിനേയും ജലത്തേയും സംരക്ഷിക്കാനും ജൈവ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും അതിലൂടെ കാര്‍ഷിക അഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്താനുമാണ് പദ്ധതി നടത്തിപ്പിലൂടെ ലക്ഷ്യമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് സിജു, സജി തെക്കുംകര, വിന്‍സണ്‍ തോമസ് ചിറക്കാല, തുളസിയമ്മ കെ ആര്‍, കെ ജി സുരേഷ്, ജോയിന്റ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അജീഷ് സി കെ ചെറിയകോലോത്ത്, ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തടാധിഷ്ഠിത മാതൃകയില്‍ ഏറ്റെടുത്തു നടത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ചിലവാക്കപ്പെടുന്ന തുകയുടെ 80 ശതമാനവും പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്. ഈ തുക ഫലപ്രദമായി വിനിയോഗിക്കണമെങ്കില്‍ ഓരോ ഗ്രമപഞ്ചായത്തിനും സമഗ്ര നീര്‍ത്തട പദ്ധതികള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. തൊഴില്‍ദാന പദ്ധതി എന്ന നിലയില്‍ നിന്നു മാറി പരിസ്ഥിതി പുന:സ്ഥാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളെ ചെറുക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയെ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































