Monday, May 6, 2024 1:03 pm

അതീവ ഗൗരവമുള്ള വിജിലന്‍സ് രേഖകള്‍ യാത്രക്കിടെ നഷ്ടപ്പെട്ടു ; ആസൂത്രിതമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : വിജിലന്‍സ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിന്നു തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു കൊണ്ടു പോയ രേഖകളാണ് തിരികെക്കൊണ്ടുവരുമ്പോള്‍ യാത്രാമധ്യേ ‘നഷ്ടമായത്’. സംഭവവുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തു വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട മരട് ഫ്‌ളാറ്റ് കേസ് ഉള്‍പ്പെടെയുള്ളവയുടെ റിപ്പോര്‍ട്ടുകളും രേഖകളുമാണു നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവം ആസൂത്രിതമോ എന്നും പോലീസിന് സംശയം ഉണ്ട്. നഷ്ടമായ രേഖകകളില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിച്ചിരുന്ന പത്തോളം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും രേഖകളും ഉണ്ട്.

കോടതിയില്‍ ക്ലാസ് ഫോര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന നേര്യമംഗലം സ്വദേശി മുരുകന്റെ കയ്യില്‍ നിന്നുമാണ് രേഖകള്‍ നഷ്ടമായത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിന്നു തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു കൊണ്ടു പോയ രേഖകള്‍ തിരികെകൊണ്ടുവരുമ്പോള്‍ ചാലക്കുടിയില്‍ വെച്ചു നഷ്ടപ്പെട്ടെന്നാണു മൊഴി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ജഡ്ജി ഇതുവരെ ചുമതല ഏറ്റെടുക്കാത്തതുകൊണ്ടും അഡീ. ലീഗല്‍ അഡൈ്വസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

പകരം ചുമതല വഹിക്കുന്നതു തൃശൂര്‍ വിജിലന്‍സ് ജഡ്ജിയാണ്. അതിനാലാണ് രേഖകള്‍ മൂവാറ്റുപുഴയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടു പോയത്. തൃശൂര്‍ വിജിലന്‍സ് കോടതി പരിസരത്തും രേഖകള്‍ അടങ്ങിയ ഫയലുകള്‍ നഷ്ടമായെന്നു പറയപ്പെടുന്ന ചാലക്കുടിയിലും ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് കോടതി അധികൃതര്‍ പ്രതികരിക്കാന്‍ തയാറായില്ല. ഫയലുകളുമായി തൃശൂരിലേക്ക് പോയ മുരുകന്‍ വാഹനത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയപ്പോള്‍ ഫയലുകള്‍ നഷ്ടപ്പെട്ടെന്നാണു വിശദീകരണം.

ഫയല്‍ നഷ്ടപ്പെട്ടതോടെ ജീവനക്കാരന്‍ കോടതിയിലേക്കു തിരികെ വന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ കോടതി ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് മുരുകനെ പിടികൂടിയപ്പോഴാണു ഫയലുകള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം കാണിച്ചു പുതിയ പരാതി നല്‍കി. മുരുകനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

സംഭവം ആസൂത്രിതമാണെന്നാണ് പോലീസിന്റെ സംശയം. മരട് ഫ്‌ളാറ്റ് കേസ് ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതെ ക്ലാസ് ഫോര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ആളുടെ കൈവശം കൊടുത്തുവിട്ടതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണു പോലീസ്. ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിതമായാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഫയലുകളും രേഖകളും ആവശ്യമുള്ള, കേസുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണം ജീവനക്കാരനു മേല്‍ ഉണ്ടായിരുന്നിരിക്കാമെന്നും ഇയാളെ പിന്തുടര്‍ന്ന് ഫയലുകള്‍ കൈക്കലാക്കിയതാകാമെന്നും സംശയിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി ചെമ്മാനി പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

0
കോന്നി : പൊട്ടിപ്പൊളിഞ്ഞ ചെമ്മാനി മിച്ചഭൂമിയിലെ പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന...

കടപ്ര ശാഖാ സംയുക്ത വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കടപ്ര 94-ാം ശാഖയുടെ 95, 96-ാമത് സംയുക്ത...

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം : പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു ; കല്ലേറില്‍ നാലുപേര്‍ക്ക് പരിക്ക്

0
പാലക്കാട്: പാലക്കാട് മേട്ടുപ്പാറയില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട്...

മുട്ടാർ നീർച്ചാലില്‍  കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്നു ; ദുര്‍ഗന്ധത്തില്‍ വലഞ്ഞ് യാത്രക്കാര്‍

0
പന്തളം :  മുട്ടാർ നീർച്ചാലില്‍  കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്നു. ടൗണിലെ കുറുന്തോട്ടയം...