പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്നെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്നെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. വിഷയത്തിൽ ധാരണാപത്രം ഒപ്പിടുന്നതിന് മുൻപ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിർദ്ദേശിച്ചിരുന്നു. പി എം ശ്രീ നടപ്പാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം അതേ രീതിയിൽ നടപ്പാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നയപരമായ തീരുമാനം വേണമെന്നും നിയമ വകുപ്പ് അറിയിച്ചിരുന്നു.

ഭരണ വകുപ്പിനെ അറിയിക്കാനായിരുന്നു നിർദ്ദേശം. ഇത് മറികടന്നാണ് ഒപ്പിട്ടത്. 2024 സെപ്റ്റംബർ മാസത്തിലാണ് ഇത് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭായോഗത്തിന് വരുന്നത്. ഈ മന്ത്രിസഭാ യോഗത്തിന് വരുന്നതിനു മുൻപ് തന്നെ നിയമ വകുപ്പിൻ്റെ ഉപദേശം ഇത് സംബന്ധിച്ച് ചോദിച്ചിരുന്നു. അതിലാണ് നിയമവകുപ്പ് ഇത്തരമൊരു ഉപദേശം നൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...