പപ്പായ മുഖത്ത് തേക്കുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുമോ?

For full experience, Download our mobile application:
Get it on Google Play

സ്കിൻ കെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും പല തരത്തിലുമുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങളെ പറ്റിയാണ് ഓര്‍ക്കുക. ഇവയെല്ലാം അവരവരുടെ സ്കിൻ ടൈപ്പിന് അനുസരിച്ച് ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിക്കുന്നത് നല്ലത് തന്നെ.
പക്ഷേ പ്രകൃതിദത്തമായ ചേരുവകളും സ്കിൻ കെയറിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഉപയോഗിക്കാവുന്നൊരു നാച്വറല്‍ ചേരുവയാണ് പപ്പായ. പഴുത്ത പപ്പായ മുഖത്ത് തേക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇതുകൊണ്ട് മുഖചര്‍മ്മത്തിനുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കും ശരിയായ അറിവില്ലെന്നതാണ് സത്യം. പപ്പായ മുഖത്ത് തേക്കുന്നത് ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്.

തിളക്കം കൂട്ടാൻ…
വൈറ്റമിൻ-സിയുടെ കുറവ് സംഭവിക്കുമ്പോഴാണ് അധികവും മുഖചര്‍മ്മം മങ്ങിക്കാണുന്നത്. പപ്പായയാണെങ്കില്‍ വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസാണ്. അതിനാല്‍ തന്നെ പതിവായി മുഖത്ത് പപ്പായ തേക്കുന്നത് തിളക്കം കൂട്ടുന്നു.

എക്സ്ഫോളിയന്‍റ്…
പപ്പായ നല്ലൊരു എക്സ്ഫോളിയന്‍റുമാണ്. അതായത് മുഖത്ത് നശിച്ചുകിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാൻ പപ്പായ സഹായകമാണെന്ന്. പപ്പായയിലുള്ള പപ്പെയ്ൻ എന്ന എൻസൈമാണ് ഇതിന് സഹായിക്കുന്നത്. എന്നുവച്ചാല്‍ ഒരു നാച്വറല്‍ സ്ക്രബ് ആയി പപ്പായ ഉപയോഗിക്കാം.

മുഖക്കുരു…
പപ്പായ മുഖത്ത് തേക്കുന്നത് ക്രമേണ മുഖക്കുരു കുറയ്ക്കാനും സഹായകമാണ്. മുഖത്ത് തുറന്നുകിടക്കുന്ന രോമകൂപങ്ങള്‍ അടയാനും ഇതുവഴി മുഖത്ത് അഴുക്കിലൂടെയുള്ള മുഖക്കുരു ഉണ്ടാകുന്നത് തടയാനുമെല്ലാം പപ്പായ സഹായിക്കുന്നു.

നനവ്…
ചര്‍മ്മത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ ചര്‍മ്മം വരണ്ടതായും മങ്ങിയതായുമെല്ലാം കാണാം. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പപ്പായ സഹായിക്കുന്നു.

മാര്‍ദ്ദവം…
ചര്‍മ്മം സോഫ്റ്റ് അഥവാ മൃദുലമായിരിക്കാനും അധികപേരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഇതിനും കൃത്യമായ സ്കിൻ കെയര്‍ ആവശ്യമാണ്. സ്കിൻ സോഫ്റ്റ് ആയി കിട്ടുന്നതിന് ഉപയോഗിക്കാവുന്ന നാച്വറല്‍ ആയ ഒന്നാണ് പപ്പായ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...