ബി പി ഉള്ളവര്‍ പാലിക്കേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ബി പി ഇപ്പോൾ എല്ലാ പ്രായക്കാരിലും ഉണ്ട്. പലരിലും ഇത് സ്ഥിരമായ ആരോ​ഗ്യ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. രക്തസമ്മർദം ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയണം. സ്വയം ചികിൽസ പാടില്ല. ഒരാൾക്ക് ബിപി കുറയാൻ സാധരണ ബി.പിക്ക് ലഭിക്കുന്ന ​ഗുളികകൾ നൽകരുത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ മരുന്നുകൾ ഒരാൾക്കുതന്നെ വേണ്ടിവരും. മരുന്നുകൾ പതിവായി ദിവസവും കഴിക്കണം. ചിലപ്പോൾ ജീവിതകാലം മുഴുവനും കഴിക്കേണ്ടി വരും. പനിക്കോ ചുമയ്ക്കോ കുറച്ചു നാൾ മരുന്നു കഴിച്ച് നിർത്തുന്നതുപോലെ ബിപിക്കുള്ള മരുന്ന് നിർത്താനാവില്ല. ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക. മരുന്നുകൾ നിർത്തിയാൽ ബിപി വളരെ വേ​ഗതിൽ വീണ്ടും കൂടും. നിങ്ങൾക്ക് നിർദ്ദേശിച്ചിട്ടുള്ള മരുന്ന് 24 മണിക്കൂർ വരെയുള്ളതാവാം.

അതിന് ശേഷം അടുത്ത ​ഗുളിക കഴിക്കാതിരുന്നാൽ വീണ്ടും ബി.പി വേ​ഗത്തിൽ ഉയരും. അങ്ങനെയുള്ളവർക്ക് അതിരാവിലെ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാവാൻ സാധ്യത കൂടുകയും ചെയ്യുന്നു. ഉയർന്ന ബിപിക്ക് ഉപയോഗിക്കുന്ന പല മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ട്. നിങ്ങൾക്ക് മരുന്ന് കഴിക്കുമ്പോൾ മറ്റ് ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറുടെ സഹായം തേടുക. കൃത്യസമയത്തു ഭക്ഷണം കഴിക്കുക എന്നത് മുഖ്യമാണ്. ജീവിത ശൈലി ക്രമീകരിക്കുക. ഉറങ്ങുന്നതിനും ഉണരുന്നത്തിനും കൃത്യ സമയം പാലിക്കുക. 7 -8 മണിക്കൂർ വരെ ഉറങ്ങുക. അമിതമായി സ്ട്രെസ് എടുക്കാതെയിരിക്കുക. ഇവയെല്ലാം നിർബന്ധമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...