പേരുവാലിയിൽ പൂച്ച കുഞ്ഞിന് വളർത്തമ്മയായി സൂസി എന്ന നായ

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂച്ചയും പട്ടിയും പണ്ടുമുതലേ ശത്രുക്കൾ എന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാൽ ഉപേക്ഷിക്കപെട്ട പൂച്ചകുഞ്ഞിന് വളർത്തമ്മ ആയിരിക്കുകയാണ് സൂസി എന്ന നായ. തണ്ണിത്തോട് പേരുവാലിയിൽ പ്രവർത്തിക്കുന്ന ആരണ്യകം ലഘു ഭക്ഷണ ശാലയിൽ ആണ് ഈ കാഴ്ച കാണുവാൻ സാധിക്കുന്നത്. മാസങ്ങൾക്ക് മുൻപ് വഴിയിൽ ഉപേക്ഷിക്കപെട്ട നായയാണ് സൂസി. പിന്നീട് ആരണ്യകത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ട് കഴിഞ്ഞു കൂടിയ ഈ നായ പിന്നീട് ഇവിടെ നിന്നും എങ്ങോട്ടും പോയില്ല. ഇതിനോടൊപ്പം മറ്റൊരു നായയും ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇതിനെ പിന്നീട് കാണാതാവുകയും ചെയ്തു. ഇതിന് ശേഷം ആരോ ഉപേക്ഷിച്ച നിലയിൽ ഒരു പൂച്ച കുഞ്ഞിനേയും ഇവിടെ കണ്ടെത്തി.

പൂച്ചക്കുഞ്ഞിനെ സൂസി ഉപദ്രവിക്കും എന്നാണ് ആദ്യം ജീവനക്കാർ കരുതിയത്. എന്നാൽ അമ്മയില്ലാത്ത പൂച്ചകുട്ടിയുടെ വളർത്തമ്മയായി മാറുകയായിരുന്നു സൂസി. തന്റെ കുഞ്ഞിനെ പോലെ പരിപാലിച്ചും പാൽ കൊടുത്തുമാണ് സൂസി പൂച്ച കുഞ്ഞിനെ വളർത്തിയത് എന്ന് ആരണ്യകത്തിലെ ജീവനക്കാർ പറയുന്നു.ഇരുവരും ഉറക്കം പോലും ഒന്നിച്ചാണ്. പൂച്ചക്കുട്ടിയെ പുറത്ത് നിന്നും വരുന്നവർ തൊടാനോ ഉപദ്രവിക്കാനോ സൂസി സമ്മതിക്കാറില്ല.

ആരണ്യകത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷണം ഇരുവരും ഒന്നിച്ചാണ് കഴിക്കുന്നത്. നായയും പൂച്ചയും തമ്മിലുള്ള സൗഹൃദം ഇവിടെ എത്തുന്നവർ ശ്രദ്ധിച്ച് തുടങ്ങിയതോടെ ഒട്ടേറെ ആളുകൾ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എടുത്ത് മടങ്ങാറുണ്ട്. തെരുവ് നായകൾ നാട്ടിൽ ഭീതി പരത്തുന്ന ഈ കാലഘട്ടത്തിൽ പേരുവാലിയിൽ എത്തുന്ന സഞ്ചാരികൾക്ക് തികച്ചും വത്യസ്തമായ കാഴ്ചയായി മാറുകയാണ് ഈ അപൂർവ്വ സൗഹൃദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....