മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന് മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേക്കളത്തില്‍ ശങ്കരന് ആണ് മരിച്ചത്. 65 വയസായിരുന്നു. ഇന്നലെ രാത്രിയാണ് തെരുവുനായ ആക്രമണത്തില്‍ ഇദ്ദേഹത്തിന് പരുക്കേറ്റത്. ഭാരത പുഴയുടെ തീരത്ത് വച്ചാണ് പരുക്കേറ്റ നിലയില്‍ ശങ്കരനെ കണ്ടെത്തിയത്. തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു.
വയോധികനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
RECENT NEWS
Advertisment