Friday, July 4, 2025 2:15 am

നായയെ വാഹനത്തിനു പിന്നില്‍ കെട്ടിയിട്ടു വലിച്ചുകൊണ്ടുപോയ സംഭവം : യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അയര്‍ക്കുന്നം : നായയെ വാഹനത്തിനു പിന്നില്‍ കെട്ടിയിട്ടു കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ളാക്കാട്ടൂര്‍ വലിയകാഞ്ഞിരത്തുങ്കല്‍ ജെഹു തോമസ് കുരുവിളയാണ് (22) അറസ്റ്റിലായത്. കാറിന്റെ പിന്നില്‍ കെട്ടിയിട്ടിരുന്ന ലാബ്രഡോര്‍ നായ ചത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ രാവിലെ ആറോടെ അയര്‍ക്കുന്നം ളാക്കാട്ടൂര്‍ റൂട്ടിലാണു സംഭവം.

അമിത വേഗത്തില്‍ വന്ന കാറിന്റെ പിന്നില്‍ എന്തോ വലിച്ചു കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണു സംഭവം ശ്രദ്ധിച്ചത്. കറുത്ത നിറത്തിലുള്ള നായയായിരുന്നു അത്. നായയെ റോഡിലൂടെ വലിച്ചുകൊണ്ടു പോയെന്ന വിവരത്തെ തുടര്‍ന്നു പൊതുപ്രവര്‍ത്തകനായ ടോംസണ്‍ ചക്കുപാറയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ചേന്നാമറ്റം വായനശാലയുടെ മുന്നിലുള്ള ക്യാമറയില്‍നിന്നാണ് ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരതയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാര്‍ പറഞ്ഞു. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നാണു കാര്‍ തിരിച്ചറിഞ്ഞതെന്ന് അയര്‍ക്കുന്നം എസ്‌എച്ച്‌ഒ ആര്‍.മധു പറഞ്ഞു. പട്ടിക്കൂട് തകര്‍ന്നതിനാല്‍ വീട്ടുകാര്‍ നായയെ പോര്‍ച്ചില്‍ കാറിന്റെ പിന്നില്‍ കെട്ടിയിട്ടതായിരുന്നെന്നാണു യുവാവ് പോലീസിനെ അറിയിച്ചത്. ഇതറിയാതെ കാര്‍ എടുക്കുകയായിരുന്നു.

വീട്ടിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഉള്ളതിനാല്‍ രാവിലെ എടിഎമ്മില്‍ പോയി പണം എടുക്കാനാണ് അയര്‍ക്കുന്നത്തേക്കു പോയത്. കാറിന്റെ പിറകില്‍ നായയെ കണ്ടില്ല. നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും യുവാവ് പോലീസിനെ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...