നാഗലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച തീരുമാനം ഗുവാഹത്തി ​ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: നാഗലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് ഗുവാഹത്തി ​ഹൈക്കോടതി രംഗത്ത് എത്തി. പട്ടി മാംസം വില്‍പ്പന നടത്തുന്നര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് നിരോധനം തടഞ്ഞത്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിര്‍മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ പറഞ്ഞു.

ജൂലൈ രണ്ടിനാണ് പട്ടി മാംസം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമിറക്കിയിരുന്നത്. പട്ടിയിറച്ചിയുടെ ഇറക്കുമതിയടക്കം നിരോധിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (ഫിയാപോ) സര്‍ക്കാരിനു നിവേദനം നല്‍കിയതിന് പിന്നാലെയായിരുന്നു തീരുമാനം ഉണ്ടായത്.

നായകളുടെ മാംസം വില്‍ക്കുന്ന ദയനീയമായ നിലയിലുള്ള ചിത്രങ്ങളും ഫിയാപോ പുറത്തുവിട്ടിരുന്നു. നിയമവിരുദ്ധമായ നിരവധി അറവുശാലകള്‍ ഉണ്ടെന്നും സംഘടന ചൂണ്ടികാണിച്ചു. ഇതിന് പുറമെ അയല്‍ സംസ്ഥാനങ്ങളായ അസമില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും നായകളെ കടത്തി കൊണ്ടുവരുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....