സീതത്തോട് വില്ലേജ് ഓഫീസില്‍ നായയ്ക്ക് സുഖപ്രസവം ; കടിയേല്‍ക്കുമെന്ന ഭീതിയില്‍ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട് വില്ലേജ് ഓഫീസിലേക്ക് കയറുന്ന വഴിയില്‍ പ്രസവിച്ചു കിടക്കുന്ന തെരുവ്നായ വിവിധ ആവശ്യങ്ങളുമായി ഓഫീസില്‍ എത്തുന്നവരെ ഭീതിയിലാക്കുന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിലേക്ക് പടികള്‍ കയറിവേണം നാട്ടുകാര്‍ക്ക് എത്തിച്ചേരുവാന്‍. എന്നാല്‍ പടികള്‍ കയറി വരുന്ന നാട്ടുകാരന്‍ പ്രസവിച്ച് കിടക്കുന്ന തെരുവ് നായയും കുട്ടികളെയും ചവിട്ടിയാല്‍ കടി ഉറപ്പാണ്‌. ദിവസം കുറെയായി ഈ സ്ഥിതി തുടങ്ങിയിട്ട്, എങ്കിലും നായയെ സ്ഥലത്ത് നിന്ന് മാറ്റുവാന്‍ യാതൊരു നടപടിയുമില്ല. മാത്രമല്ല മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിലേക്ക് കയറി പോകുന്ന പടികള്‍ മുഴുവന്‍ മാലിന്യവും ദുര്‍ഗന്ധവും കൊണ്ട് നിറഞ്ഞിട്ടും ഇത് വൃത്തിയാക്കാന്‍ പോലും വില്ലേജ് ഓഫീസ് അധികൃതര്‍ തയ്യാറായിട്ടില്ല. രൂക്ഷമായ ദുര്‍ഗന്ധം സഹിച്ചാണ് ആളുകള്‍ ഇവിടേയ്ക്ക് വന്നുപോകുന്നത്. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍  നായയെ സ്ഥലത്ത് നിന്നും മാറ്റി ജനങ്ങളുടെ ഭീതി അകറ്റാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.എ.എസ് തലപ്പത്ത് വലിയ മാറ്റങ്ങൾ ; ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് കടുത്ത അഴിച്ചുപണിയുമായി യു.ഡി.എഫ് സർക്കാർ. എൽഡിഎഫ്...

പീരുമേട് തെരുവ് നായ ശല്യം രൂക്ഷം : ഞായർ തിങ്കൾ ദിവസങ്ങളിലായി കടിയേറ്റത് 14...

0
ഇടുക്കി : പീരുമേടും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി....

കോന്നിയിലെ പരാജയകാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ കാലതാമസം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : കോന്നിയിലെ പരാജയകാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ കാലതാമസമായിരുന്നുവെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ...

“കുട്ടികളുടെ ഫോണുകളിൽ നഗ്നചിത്രങ്ങൾ പാടില്ല, മൂന്ന് മാസത്തിനകം നടപടി വേണം”; ആപ്പിളിനും ഗൂഗിളിനും കെയർ...

0
ലണ്ടൻ: കുട്ടികളുടെ സ്മാർട്ട്‌ഫോണുകളിലൂടെയും ടാബ്‌ലെറ്റുകളിലൂടെയും നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പ്രചരിക്കുന്നത് പൂർണ്ണമായി...