കൊച്ചി : തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃക്കാക്കര നഗരസഭയിലാണ് കേസിനാസ്പ്പദമായ സംഭവം നടന്നത്.
നായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം നായകളെ കൊല്ലാന്‍ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ, സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എന്നിവരാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
അറസ്റ്റിലായവര്‍ നഗരസഭ അധ്യക്ഷയെയും മറ്റുള്ളവരെയും സഹായിക്കാനാണ് തനിക്കെതിരെ മൊഴി നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ തനിക്ക് അത്തരമൊരു തീരുമാനമെടുക്കാനാകില്ലെന്നും സജി കുമാറിന്റെ ഹര്‍ജിയിലുണ്ട്. സംഭവത്തില്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.