മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ , ജോസുകുട്ടി എന്നിവരുടെ അമ്മയുടെ സംസ്കാരം രാവിലെ 11നാണ്. പ്രതികളെ സംസ്കാര ചടങ്ങില്‍ പങ്കെടുപ്പിച്ച ശേഷമാകും കോടതിയില്‍ എത്തിക്കുക. ഇന്നലെ കുറ്റിപ്പുറത്ത് വെച്ച്‌ പിടികൂടിയ പ്രതികളെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതികള്‍ക്കൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ വിനീഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

പട്ടയഭൂമിയിലെ മരംമുറിയില്‍ ആകെ 5 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിറകെയാണ് മരംമുറിയില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. പട്ടയ ഭൂമിയിലെ മരംമുറിയില്‍ 701 കേസുകളുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ നിഷക്രിയത്വമാണെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം. ഒരു മാസത്തോളമായി എറണാകുളത്ത് ഒളിവില്‍ ആയിരുന്ന റോജി അഗസ്റ്റിനെയും സഹോദരന്മാരെയും വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ കുറ്റിപ്പുറം പാലത്തിന് സമീപത്ത് വെച്ചാണ് പിടികൂടിയത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് എം എ ബേബി

0
കൊച്ചി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...