അടൂരില്‍ മൃഗ സ്നേഹികളുടെ തെരുവ്നായ സ്നേഹം നാട്ടുകാര്‍ക്ക് വിനയാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ മൃഗ സ്നേഹികളുടെ തെരുവ്നായ സ്നേഹം നാട്ടുകാര്‍ക്ക് വിനയാകുന്നു. നഗരത്തില്‍ രാത്രിയിലും പകലുമായി അലഞ്ഞു തിരിയുന്ന നായകള്‍ക്ക് ചിലര്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തി ഭക്ഷണം നല്‍കുന്നതാണ് നഗരത്തില്‍ തെരുവ് നായ ശല്യം വര്‍ധിപ്പിക്കുന്നത്. അടൂര്‍ കേരള ബാങ്കിന് എതിര്‍വശത്തും പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപത്തുമാണ് ഇത്തരത്തില്‍ തെരുവ് നായകള്‍ക്ക് തീറ്റ നല്കുന്നത്. നിരവധി സ്കൂളുകളും മറ്റും സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് നായ ശല്യം കാരണം ആളുകള്‍ വലയുകയാണ്. കോഴിമാലിന്യമുള്‍പ്പെടെയാണ് ഇത്തരത്തില്‍ നായകള്‍ക്ക് ഭക്ഷണമായി നല്കുന്നത്. ഈ നായകള്‍ പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്.

കഴിഞ്ഞ ദിവസം പ്രദേശത്തെ വീടുകളില്‍ കൂട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെ തെരുവ് നായകള്‍ ആക്രമിച്ച് കൊന്നിരുന്നു. മാംസാവശിഷ്ടങ്ങള്‍ കൂടുതല്‍ ഭക്ഷിക്കുന്ന ഇവറ്റകള്‍ കൂടുതല്‍ അക്രമകാരികളായി മാറുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ കേരള ബാങ്കിന് മുന്നില്‍ ഇത്തരത്തില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയ സ്ത്രീയെ നാട്ടുകാര്‍ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഭക്ഷണം നല്കുന്നത് വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ വിഷയത്തില്‍ വ്യാപാരികള്‍ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

ബൈക്ക് യാത്രികര്‍ക്ക് പുറകെ പായുന്ന നായകള്‍ വലിയ അപകടങ്ങളാണ് വരുത്തി വെക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്ന ഭാഗത്താണ് നായകള്‍ കൂടുതലും തമ്പടിക്കുന്നത്. ഇവറ്റകള്‍ കൂട്ടമായാണ് തെരുവില്‍ ഇറങ്ങി നടക്കുന്നതും. ഇത് രാത്രികാലങ്ങളില്‍ പ്രദേശത്ത് വളര്‍ത്തുനായകള്‍ക്കും മനുഷ്യനും വലിയ ഭീഷണിയായി മാറുകയാണ്‌. വ്യാപാരികള്‍ നിരവധി തവണ ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടാകുന്നില്ല എന്നും പരാതിയുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...