കാസർകോട് : മണത്തറിഞ്ഞ് പിടിക്കാൻ ജില്ലയിൽ ആദ്യമായി പോലീസ് ഡോഗ് സ്ക്വാഡിൽ നാർക്കോട്ടിക് സ്നിഫർ ഡോഗെത്തി. ലാബ്രഡോർ ഇനത്തിൽപ്പെട്ട് 1.2 പ്രായമുള്ള ക്രിസ്റ്റീന ഇനി ജില്ലയിലെ ലഹരിക്കച്ചവടക്കാരുടെ പേടി സ്വപ്നമാവും. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റീന ജില്ലയിലെത്തിയത്. ഇതോടെ ജില്ലാ പോലീസിലെ ഡോഗ് സ്ക്വാഡിൽ അംഗങ്ങൾ അഞ്ചെണ്ണമായി.
പഞ്ചാബിലെ ലുധിയാനയിൽ നിന്നു കേരള പോലീസിലേക്ക് വാങ്ങിയ 8 നായ്ക്കളിൽ ഒരെണ്ണമാണിത്. ലഹരി ഒളിപ്പിച്ചു പറക്കുന്ന വാഹനത്തിലേക്ക് ചാടാൻ ശക്തിയുള്ളതും എവിടെ ഒളിപ്പിച്ചു വച്ചാലും മണത്തറിഞ്ഞ് ക്രിസ്റ്റീന ഇനി പിടികൂടും. മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമിട്ടാണ് ഡോഗ് സ്‌ക്വാഡിൽ പുതിയ അംഗം . 8 മാസത്തെ പരിശീലനത്തിന് ശേഷമാണ് കാസർകോട്ട് എത്തിച്ചത്. മയക്കുമരുന്നുകളെ വേഗത്തിൽ പിടികൂടാനാകും.
മയക്കുമരുന്നുകൾ ഉള്ളതായി മനസിലായാൽ അതിനു സമീപത്ത് നിന്നു മാറില്ലെന്നാണ് പ്രത്യേക. ട്രാക്കർ, നാർക്കോട്ടിക് വിഭാഗങ്ങളിൽ ഓരോന്ന് വീതവും എക്‌സ്‌പ്ലോസീവ് വിഭാഗത്തിൽ മൂന്നു ഡോഗുകളുമാണ് ജില്ലയിലുള്ളത്.