പന്തളം കുരമ്പാലയില്‍ 7 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കുരമ്പാലയില്‍ എട്ട് പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ ആണ് നായ നാട്ടില്‍ ഇറങ്ങിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കടിയേറ്റിരുന്നു. പന്തളം കുരമ്പാല പ്ലാംങ്കൂട്ടത്തില്‍ രത്നമ്മ(53), കുരമ്പാല മുളനില്‍ക്കുന്നതില്‍ രാഘവന്‍(61), കരമേല്‍ വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി(55), അനില്‍ ഭവനില്‍ ഗോപാലകൃഷ്ണന്‍(60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.  തുടര്‍ന്ന് നഗരസഭാ കൌണ്‍സിലര്‍ മനോജ്‌ നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് നായയെ പിടികൂടുവാന്‍ ശ്രമിക്കുന്നതിനിടെ നായ ചത്തു. കടിയേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കുരമ്പാല മാവര ചിറയ്ക്ക് സമീപം കുഴിവേലി തടത്തില്‍ ഷിബുവിന്റെ വീട്ടിലെ ഇരുപതോളം കോഴികളെ തെരുവ് നായകള്‍ ആക്രമിച്ചു കൊന്നത്. 2025 ല്‍ പന്തളം പെരുമ്പുളിക്കലില്‍ നാല് വയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പന്തളത്തും പരിസര പ്രദേശങ്ങളിലും രൂക്ഷമാകുന്ന തെരുവ് നായ ആക്രണങ്ങള്‍ തടയുവാന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രദേശത്തിന്റെ വിവിധ ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും തെരുവ് നായ ശല്യം വര്‍ധിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...