സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി ; അരുവാപ്പുലം – ഐരവണ്‍ പാലം നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം – ഐരവണ്‍ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിനുവേണ്ടിയുള്ള അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതോടെ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അച്ചന്‍കോവിലാറിന് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് മുകളില്‍ മൂന്നു സ്പാനുകള്‍ സ്ഥാപിക്കുന്ന ജോലികളും ഉടന്‍ ആരംഭിക്കും. സ്പാനുകള്‍ പൂര്‍ത്തിയായാല്‍ പാലം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് പാലം നാടിന് സമര്‍പ്പിക്കുവാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാതെ വന്നതോടെ പാലത്തിന്റെ നിര്‍മ്മാണം പ്രതിസന്ധിയിലായിരുന്നു. നിര്‍മ്മാണ കാലാവധിയും കഴിഞ്ഞിരുന്നു. 12.25 കോടി രൂപ ചിലവില്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പതിനെട്ട് മാസമായിരുന്നു പാലത്തിന്റെ നിര്‍മ്മാണ കാലാവധി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ എഴ് മാസം മാത്രമാണ് നിര്‍മ്മാണം വേഗത്തില്‍ നടന്നത്. അരുവാപ്പുലം, ആറ്റുവശം ഭാഗങ്ങളില്‍ സ്വകാര്യ ഭൂഉടമകള്‍ക്ക് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഡ്വാന്‍സ് തുക നല്‍കിയിരുന്നുവെങ്കിലും ബാക്കി തുക നല്‍കി ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ്‌ നിര്‍മ്മിക്കാന്‍ കഴിയാതെ വന്നതോടെ പാലം നിര്‍മ്മാണം പ്രതിസന്ധിയിലാകുകയായിരുന്നു. അരുവാപ്പുലം കരയിലെ തൂണുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ മുഴുവന്‍ തൂണുകളും പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന് ആകെ 183.7 മീറ്റര്‍ നീളവും ഇരുവശത്തും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയോട് കൂടി ആകെ 11 മീറ്റര്‍ വീതിയാണ്‌ ഉള്ളത്.

പാലത്തിന് നദിക്ക് കുറുകെ മൂന്നു സ്പാനുകളും ഇരുകരകളിലുമായി 6 സ്പാനുകളും ആണ് ഉള്ളത്. നദിക്ക് കുറുകെയുള്ള സ്പാനുകള്‍ക്ക് പോസ്റ്റ് ടെന്‍ഷന്‍ഡ്‌ പി.എസ്.സി ഗര്‍ഡര്‍ രൂപകല്‍പ്പനയും ലാന്‍ഡ്‌ സ്പാനുകള്‍ക്ക് ആര്‍.സി.സി സ്ലാബ് ഇന്റഗ്രേറ്റഡ്‌ വിത്ത് സബ് സ്ട്രക്ച൪ രൂപകല്പനയുമാണ്‌ സ്വീകരിച്ചിട്ടുള്ളത്. ബി.എം ആന്‍ഡ്‌  ബി.സി സാങ്കേതിക വിദ്യയില്‍ ഉപരിതല നിര്‍മ്മാണവും ആവശ്യമുള്ള ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തിയും ഉള്‍പ്പെടുത്തിയാണ് പാലത്തിനുള്ള അപ്രോച്ച് റോഡ്‌ നിര്‍മ്മിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...