വീട്ടിലേക്ക് ഓടിക്കയറിയ പേവിഷ ബാധയെന്ന് സംശയിക്കുന്ന നായയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഓമല്ലൂരിലെ  വീട്ടുവളപ്പിൽ കയറിയ പേവിഷ ബാധ ലക്ഷണങ്ങള്‍ തോന്നിപ്പിച്ച നായയെ  നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. എബിസി റൂള്‍ അനുസരിച്ച് നായയെ മയക്കുമരുന്ന് നല്‍കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.   നായയെ 10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ഓമല്ലൂരില്‍ കുരിശ് ജംഗ്ഷനിലുള്ള വീട്ടില്‍ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ ഓടി കയറിയത്. ഓമല്ലൂർ സ്വദേശിനി തുളസി വിജയന്‍റെ വീട്ടിലാണ് പട്ടി ഓടിക്കയറിയത്. 62 വയസുള്ള തുളസി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുളസി വീടിന്‍റെ ഗേറ്റ് പൂട്ടി അധികൃതരെ ഉടന്‍ വിവരം  അറിയിക്കുകയായിരുന്നു. രാവിലെ മുതൽ നായ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാർ എത്തിയ ഉടനെ നായയെ വല വെച്ച് പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...