വാമനപുരത്ത് നദിയില്‍ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാമനപുരത്ത് നദിയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്ത് 500 രൂപയുടെ  നോട്ടുകെട്ടുകള്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് നദിയില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ കണ്ടെത്തിയത്. നദിയില്‍ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനു  പെട്ടികള്‍ കരയ്ക്ക് എത്തിക്കുകയായിരുന്നു. പെട്ടി തുറന്നു നോക്കിയപ്പോഴാണ്  ഒരു വശത്ത് മാത്രം പ്രിന്‍റ് ചെയ്ത 500 നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

ആറ്റിങ്ങല്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും ആരുമെത്തിയില്ല. രണ്ട് പെട്ടികളിലായാണ് നോട്ടുകള്‍ ഉപേക്ഷിച്ചനിലയില്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്. സിനിമാ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന നോട്ടുകള്‍ ആണെന്നാണ് നിഗമനം. പെട്ടിയുടെ  വശത്ത് ഫോര്‍ ഷൂട്ടിങ് ഒണ്‍ലി എന്ന് സീല്‍ ചെയ്തിട്ടുണ്ട്. ഈ പെട്ടികള്‍ നാട്ടുകാര്‍ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...

ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

0
ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...