കോന്നി എംഎല്‍എയുടെ വാക്കിന് 21 ദിവസമായിട്ടും പുല്ലുവില കല്‍പ്പിച്ച്‌ കരാറുകാരന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാര്‍ ചെയ്യണമെന്ന കോന്നി എംഎല്‍എയുടെ വാക്കിന് 21 ദിവസമായിട്ടും പുല്ലുവില കല്‍പ്പിച്ച്‌ കരാറുകാരന്‍. കോന്നി മണ്ഡലത്തിലെ വള്ളിക്കോട് റോഡാണ് കരാറുകാരനായ കാവുങ്കല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ധാര്‍ഷ്ഠ്യം മൂലം നാട്ടുകാരുടെ നട്ടെല്ല് ഒടിക്കുന്നത്.

റോഡ് നിര്‍മാണത്തിലെ അപാകതക്കെതിരെ നാട്ടുകാരും പരാതി ഉന്നയിച്ച റോഡാണിത്. റോഡിനായി കോടികള്‍ മുടക്കിയെന്ന് കരാറുകാരന്‍ പറയുമ്പോഴും നാട്ടുകാരുടെ നടു ഒടിക്കുന്ന റോഡ് ആണ് വള്ളിക്കോട്ടെ ഈ റോഡ്. നിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചതാണ് റോഡിന്‍റെ പ്രധാന പോരായ്മ. വിജിലന്‍സ് പരിശോധനയില്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ആയും സമര്‍പ്പിക്കപ്പെട്ടു.

ഇതിനിടെയാണ് റോഡില്‍ വിരിച്ച നിലവാരം കുറഞ്ഞ പൂട്ടുകട്ടകളില്‍ തെന്നി ആളുകള്‍ വീഴുന്നത് വള്ളിക്കോട് റോഡില്‍ പതിവായത്. പരാതികള്‍ പതിവായതോടെയാണ് പൂട്ടുകട്ടകള്‍ പൊളിച്ചുമാറ്റി റോഡ് റീ ടാര്‍ ചെയ്യണമെന്ന് കോന്നി എംഎല്‍എ ജിനീഷ് കുമാര്‍ കരാറുകാരന് അന്ത്യശാസനം നല്‍കിയത്. പക്ഷേ എംഎല്‍എയുടെ പ്രഖ്യാപനം വന്ന് 21 ദിവസം കഴിഞ്ഞിട്ടും റോഡിന്‍റെ സ്ഥിതി ഇതാണ്. നാട്ടുകാരോട് കരാറുകാരന്‍ പകപോക്കുകയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നേരത്തെ വീണുകൊണ്ടിരുന്ന ആളുകളെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ റോഡ് പൊളിച്ച ഭാഗത്ത് വീഴുന്ന ആളുകളുടെ എണ്ണം. രാത്രി സമയത്ത് റോഡ് പൊളിച്ചത് അറിയാതെ എത്തുന്നവര്‍ ഇവിടെ വീഴുന്നതും പതിവാണ്. എന്നിട്ടും ഈ ഭാഗത്തേക്ക് കരാറുകാരന്‍ തിരിഞ്ഞു നോക്കുന്നതേയില്ല. പരാതികള്‍ പലതവണ ഉയര്‍ന്നിട്ടും കരാറുകാരന് ഒപ്പമാണ് ഉദ്യോഗസ്ഥരും നില്‍ക്കുന്നത്. എംഎല്‍എ പറഞ്ഞിട്ട് കേള്‍ക്കാത്ത കരാറുകാരന്‍ ഇനി ആരു പറഞ്ഞാല്‍ കേള്‍ക്കും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...