വിഴിഞ്ഞം തുറമുഖ വിഷയം ; അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് സുരക്ഷ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം. കോടതിയലക്ഷ്യഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്.

പോലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാർ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജിയും പരിഗണിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചിരിക്കുകയാണെന്ന് ഹർജിയിൽ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ പ്രതിഷേധത്തിന് കാരണം എന്തു തന്നെയായാലും നിയമപരമായി അനുമതിയുള്ള പദ്ധതിയെ തടസപ്പെടുത്താനാകില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ മുൻ നിലപാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന തെരത്തെടുപ്പ് കമ്മീഷൻ നിയമനത്തിനെതിരെ കോൺഗ്രസിൽ അതൃപ്‌തി

0
കോഴിക്കോട്: സംസ്ഥാന തെരത്തെടുപ്പ് കമ്മീഷൻ നിയമനത്തിനെതിരെ കോൺഗ്രസിൽ അതൃപ്‌തി. സംഘ്പരിവാർ ബന്ധമുള്ളയാളാണ്...

ടെലഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാലിന്‍റെ പാസ്പോർട്ട് തടഞ്ഞ് കേന്ദ്രം

0
ന്യൂഡൽഹി: എസ്ഐആർ പ്രക്രിയയിലൂടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ടെലഗ്രാഫ് മുൻ എഡിറ്ററും...

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം

0
കണ്ണൂർ: തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം. 18 യുഡിഎഫ്...

വേദനസംഹാരി’യെന്ന് പറഞ്ഞ് മുഹറം ഘോഷയാത്രയിൽ വിതരണം ചെയ്തത് വിഷഗുളിക ; 11 പേർ ആശുപത്രിയിൽ

0
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ ‘വേദനസംഹാരിയും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുമാണ്’ എന്ന വ്യാജേന...