നായ്ക്കളുടെ കൈകാലുകളും വാലും വെട്ടിമാറ്റിയ നിലയില്‍ ; തീവ്രവാദ പരിശീലനമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കടമ്പഴിപ്പുറത്ത് തെരുവുനായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. നിരവധി നായ്‌ക്കളെയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നായ്‌ക്കളെ തീവ്രവാദ പരിശീലനത്തിന് ഉപയോഗിച്ചതായാണ് സംശയിക്കുന്നത്. നായ്‌ക്കളുടെ കൈയ്കളിലും കാലുകളിലുമാണ് വെട്ടേറ്റ മുറിവുകള്‍ ഉള്ളത്. ചില നായ്‌ക്കളുടെ കൈകാലുകളും വാലും വെട്ടിമാറ്റിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിലെന്ന സംശയമാണ് നാട്ടുകാരും പ്രകടിപ്പിക്കുന്നത്. നേരത്തെയും കടമ്പഴിപ്പുറത്ത് കൈകാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ നായ്‌ക്കളെ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാലക്കാട് നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പട്ടിയുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടുകൊണ്ട് പരിക്കേറ്റ നിലയില്‍ നായ്‌ക്കളെ കണ്ടെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാമ്പിപ്പാലത്തിന് താഴെ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ നായ്‌ക്കളുടെ തലകള്‍ കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...