വളർത്തുനായകൾക്ക് വേണ്ടി മാത്രമുള്ള ടിവി ചാനൽ സംപ്രേഷണം ആരംഭിച്ചു. യുകെയിലാണ് ഡോഗ്ടിവി എന്ന പേരിലുള്ള ചാനൽ സംപ്രേഷണം ആരംഭിച്ചത്. ഓൺലൈനായും ചാനൽ കാണാം. ഇതിന് മാസം 734 രൂപയോ വർഷം 6250 രൂപയോ നൽകണം. കഴിഞ്ഞ മാസം മുതലാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്. ഡോഗ്ടിവിയ്ക്ക് യൂട്യൂബ് ചാനലും ഉണ്ട്.
മൂന്ന് വർഷം നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്. വളർത്തുനായ്ക്കളിലെ ഒറ്റപ്പെടലും ഉത്കണ്ഠയുമൊക്കെ മാറ്റാൻ സഹായിക്കുന്ന പരിപാടികൾ ഡോഗ്ടിവി സംപ്രേഷണം ചെയ്യുന്നു എന്ന് അധികൃതർ അവകാശപ്പെടുന്നു. വളർത്തുനായ്ക്കളെ കൂടുതൽ നന്നായി വളർത്താൻ സഹായിക്കുന്ന പാഠങ്ങളും ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. അത് ഉടമകൾക്കുള്ളതാണ്.