ഡോളർ കടത്ത് കേസ് ; സ്പീക്കറെ ചോദ്യംചെയ്യാൻ നിയമോപദേശം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളർ കടത്തുകേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസ് നിയമോപദേശം തേടി. കൊച്ചിയിലെ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (എസിജി) ഓഫിസിനോടാണു നിയമോപദേശം തേടിയത്. സ്പീക്കറെ ചോദ്യം ചെയ്യുന്നതിനു മുമ്പായി പൂർത്തിയാക്കേണ്ട നിയമപരമായ നടപടി ക്രമങ്ങൾ എന്തെല്ലാമാണ്, ഈ വിഷയത്തില്‍ ഏതെങ്കിലും തടസ്സങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആരാഞ്ഞിരിക്കുന്നത്.

കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ, അ‍സിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി.വിജയകുമാറിനോടാണ് നിയമോപദേശം തേടിയതെന്നാണു വിവരം. സമാന വിഷയത്തിൽ സുപ്രീം കോടതിയിൽനിന്നു നേരത്തെ ഉണ്ടായിട്ടുള്ള ഉത്തരവുണ്ടെന്നും ഇതു പരിശോധിച്ചശേഷം മറുപടി നൽകാമെന്നുമാണ് എസിജി ഓഫിസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കസ്റ്റംസ് കമ്മിഷണർ പ്രതികരിച്ചിട്ടില്ല.

ഡോളർ കടത്തു കേസിൽ തന്നെ ചോദ്യം ചെയ്യില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസവും സ്പീക്കർ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചത്. അതേസമയം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രണ്ടിലേറെ തവണ നോട്ടിസ് അയച്ച ശേഷമാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...