ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കൊള്ളയില്‍ ഇടപെടാൻ ധനവകുപ്പ്. ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണത്തെ ബജറ്റിനുള്ളില്‍ തന്നെ പ്രതിവിധി നിര്‍ദേശിക്കാനാണ് ശ്രമിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

കഴുത്തറുക്കുന്ന പലിശയീടാക്കി ജനത്തെ കൊള്ളയടിക്കുകയാണു മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകൾ. സംസ്ഥാനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുന്ന മണി ലെന്‍ഡിങ് ആക്ട് മൊബൈല്‍ ആപ്പുകള്‍ക്ക് ബാധകമാക്കാന്‍ സാധിക്കുമോയെന്ന് പരിശോധന തുടങ്ങി. നിക്ഷേപം സ്വീകരിക്കാതെ വായ്പ നല്‍കുകമാത്രം ചെയ്യുന്നതിനാല്‍ മണി ലെന്‍ഡിങ് ആക്ട് ബാധകമാക്കാന്‍ പറ്റുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. വായ്പ നല്‍കുന്നത് മൊബൈല്‍ ആപ്പുകളാണ് എന്നതാണ് ആദ്യ പ്രശ്നം. ഇവയുടെ റജിസ്ട്രേഷനും കേരളത്തിലല്ല. മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവയ്ക്കെതിരെ എങ്ങനെ നടപടിയെടുക്കാനാകും എന്നതിന്റെ  നിയമവശവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...