ഡോളര്‍ കടത്തു കേസ് : എം ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്റെ കുറ്റപത്രം

For full experience, Download our mobile application:
Get it on Google Play

 കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ആറാം പ്രതി. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്. സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വപ്നക്ക് ചോർത്തി നൽകിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിലുണ്ട്. ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ കിട്ടിയ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്ത് കടത്തിയെന്ന കേസിലാണ് കസ്റ്റംസ് കുറ്റപത്രം നൽകിയത്. ഖാലിദ് അലി ഷൗക്രിക്കും ശിവശങ്കറിനും പുറമേ, സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണ് മറ്റ് പ്രതികൾ. കോഴ ഇടപാടും ഡോളറിലേക്കുള്ള മാറ്റവും ശിവശങ്കർ അറിഞ്ഞിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ യുണിടാക്ക് കമ്പനിക്ക് കിട്ടാൻ ശിവശങ്കർ ഇടപെട്ടു. അന്വേഷണത്തിൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി ശിവശങ്കറിനുള്ള കമ്മീഷനായിരുന്നു തുടങ്ങിയവയാണ് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമായ കേസിൽ രണ്ട് വർഷമാകുമ്പോഴാണ് കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...