ഡോളര്‍ കടത്ത് : പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്. മസ്‌ക്കറ്റില്‍ ഇയാള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനം ഉണ്ട്. നേരത്തേ തന്നെ വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. കിരണിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് വഴി ദുബായിലെത്തിച്ച ഡോളര്‍ അവിടെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിരണ്‍ തിരവനന്തപുരത്ത് വര്‍ഷങ്ങളായി സ്ഥിരതാമസക്കാരനാണ്. വിദേശത്ത് ഇയാള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്‍റെയും മൊഴികളില്‍ ഇതുണ്ട്. കോണ്‍സുലേറ്റ് വഴി വിദേശത്ത് എത്തിച്ച ഡോളര്‍ ഇയാള്‍ക്ക് കൈമാറിയതായി സ്വപ്‌ന നേരത്തേ മൊഴി നല്‍കിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കിരണിനെ ചോദ്യം ചെയ്യുന്നത്. വിദേശത്ത് കിരണ്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പണം നിക്ഷേപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതുയോഗിച്ച് പുതിയ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചതായാണ് കണ്ടെത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...