റാന്നി : വടശേരിക്കരയിൽ വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചു. നിരവധി പേരുടെ വളർത്തുമൃഗങ്ങൾക്ക് പേ വിഷബാധ ഏറ്റതായി പരാതി ഉയരുന്നുണ്ട്. വടശേരിക്കര പഞ്ചായത്തിൽ വലിയകുളം കൊടിഞ്ഞി മേഖലകളിലാണ് വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചത്. കൊടിഞ്ഞി മേലേതിൽ വീട്ടിൽ ബേബിയുടെ പശുവിന് പേവിഷബാധ ലക്ഷണങ്ങൾ കാട്ടിയതായി വീട്ടുകാർ പറഞ്ഞു.
പശുവളർത്തലിലൂടെ ഉപജീവനം നടത്തുന്നവരാണ് ഈ മേഖലയിലുള്ളവർ ഏറെയും. അധികൃതര്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വടശേരിക്കരയിൽ വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചു
RECENT NEWS
Advertisment