കോളേജ് വിദ്യാര്‍ഥിനിയുടെ മാല പൊട്ടിച്ച്‌ കടന്ന യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കോളേജ് വിദ്യാര്‍ഥിനിയുടെ മാല പൊട്ടിച്ച്‌ കടന്ന യുവാവ് അറസ്റ്റില്‍. വളളംകുളം രജി ഭവനില്‍ സുജിത്ത് ചന്ദ്രന്‍ (39) ആണ് പിടിയിലായത്. കുറ്റപ്പുഴ സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ 10 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മാല പൊട്ടിച്ചു സ്‌കൂട്ടറില്‍ കടന്ന കേസിലാണ് അറസ്റ്റ്. വഴിയാത്രക്കാരായ സ്ത്രീകളെ കയറിപ്പിടിച്ചതടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

സിസിടിവിയും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്‌റ്റേഷന് മുമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷന് മുമ്പിലെ എ.ടി.എം കൗണ്ടറില്‍ നിന്നും പണമെടുക്കാനായി ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം സുജിത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.

മോഷ്ടിച്ച മാല ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഇയാള്‍ പണയം വെച്ചിരുന്നു. ഇവിടെ നിന്നും മാല പോലീസ് കണ്ടെടുത്തു. ഡിവൈ.എസ്.പി ടി. രാജപ്പന്റെ നിര്‍ദ്ദേശ പ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ അനീഷ് ഏബ്രഹാം, എസ് .ഐ സന്തോഷ്, സിനിയര്‍ സി പി ഒമാരായ കെ ആര്‍ ജയയുമാര്‍ പ്രബോധ് ചന്ദ്രന്‍, സജീവ്, മാത്യു പി. ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...