ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്ര തുടങ്ങുന്നതിനെതിരെ എതിര്‍പ്പുമായി വടക്കന്‍ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതിനെതിരെ രംഗത്തെത്തിയത്. രാജ്യത്തെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളായ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലാണ്.
മേയ് 19ലെ ലോക്ഡൗണ്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്. പ്രത്യേക വിമാനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. റെഡ്സോണ്‍ മേഖലകളിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും തെര്‍മല്‍ സ്ക്രീനിങ്ങിലൂടെ മാത്രം ഇത് തടയാനാവില്ലെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറയുന്നു.
തമിഴ്നാടും ഇത്തരമൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വിമാന സര്‍വീസ് തുടങ്ങുന്നത് മെയ് 31ന് ശേഷം മതിയെന്നാണ് തമിഴ്നാടിന്റെയും നിലപാട്. കോവിഡിന്റെയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ മെയ് 30ന് ശേഷം വിമാനസര്‍വീസ് തുടങ്ങിയാല്‍ മതിയെന്നാണ് പശ്ചിമബംഗാളിന്റെയും നിലപാട്.