മേയ് മുതല്‍ ആഭ്യന്തര സര്‍വ്വീസില്‍ യാത്ര ചെയ്ത 1500 പേര്‍ക്ക് കോവിഡ് രോഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മേയില്‍ ആഭ്യന്തര വിമാനസര്‍വീസ് ആരംഭിച്ചതു മുതല്‍ യാത്ര ചെയ്തവരില്‍ 1500 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. യാത്ര ചെയ്ത് എത്തിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ എത്ര യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കിയെന്നു വ്യക്തമല്ല. മേയ് 25 മുതല്‍ ജൂണ്‍ 30 വരെ 45 ലക്ഷത്തോളം പേരാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ യാത്ര ചെയ്തത്. എന്നാല്‍ പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, ത്രിപുര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുത്തവര്‍ക്കു മാത്രമാണു പരിശോധന നടത്തിയത്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ബംഗാള്‍ എന്നിവിടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്കു മാത്രമേ പരിശോധന നടത്തിയിട്ടുള്ളു. കോവിഡ് പോസിറ്റീവ് ആയ പല യാത്രക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ജമ്മു കശ്മീര്‍ പോലെ ചില സംസ്ഥാനങ്ങള്‍ മാത്രമാണു യാത്രികരെ നിര്‍ബന്ധമായി പരിശോധിക്കുന്നത്. മുഴുവന്‍ യാത്രികരെയും പരിശോധിച്ചിരുന്ന കോയമ്പത്തൂരില്‍ ഇപ്പോള്‍ എത്തുന്നവരോടു നിര്‍ബന്ധിത ക്വറന്റീനില്‍ പോകാനാണ് ആവശ്യപ്പെടുന്നത്.  മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് തമിഴ്‌നാട്ടിലേക്കു വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. കര്‍ണാടകയില്‍ രോഗലക്ഷണം ഉള്ളവര്‍ക്കും ക്വാറന്റീന്‍ ഇളവ് ആവശ്യപ്പെടുന്നവര്‍ക്കുമാണ് പരിശോധന നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...