രണ്ട് പാചകവാതക കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ താമസിക്കേണ്ടി വരുകയും സ്വന്തം വീട് ഗ്രാമ പ്രദേശങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നവർക്ക് രണ്ട് പാചകവാതക കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാർ നമ്പരും മൊബൈൽ നമ്പറും മാത്രം പരിശോധിച്ച് ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ കമ്പനികൾ നിയമവിരുദ്ധമായി ബ്ലോക്ക് ചെയ്യുന്നുവെന്നാണ് അസോസിയേഷന്റെ ആരോപണം. പുതിയ ഗ്യാസ് കണക്ഷൻ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ, ഉപയോഗിക്കുന്ന ആധാർ നമ്പറോ ഫോൺ നമ്പറോ മുമ്പ് മറ്റൊരു കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ച് അപേക്ഷകൾ തടയുന്നതായും സംഘടന ആരോപിച്ചു. ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു.  ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും താമസ സൗകര്യങ്ങൾ വേർതിരിച്ച് കണക്കാക്കി കണക്ഷനുകൾ നിലനിർത്താൻ ഗ്യാസ് കമ്പനികൾക്ക് നിർദേശം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ എം ഇ വെട്ടത്തും സെക്രട്ടറി ജിമ്മി ജോർജും ചേർന്നാണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...