ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? ഇത്തവണ ചെലവേറും ; കാരണം ഇത്

For full experience, Download our mobile application:
Get it on Google Play

ഇത്തവണ അവധിക്കാലം ആഘോഷിക്കണമെങ്കില്‍ പോക്കറ്റില്‍ കുറച്ചധികം പണം കരുതേണ്ടി വരും. കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിഞ്ഞ ഈ അവധിക്കാലത്ത് എല്ലാ രംഗത്തും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ നിരക്കുകളും വിമാനടിക്കറ്റ് നിരക്കും അവധിക്കാല പാക്കേജുകളുടെ നിരക്കുകളുമെല്ലാം ഇത്തവണ വര്‍ധിച്ചു. ഏറ്റവും പ്രധാനം വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയാണ്. വിമാന കമ്പനിയായ ഗോ ഫസ്റ്റ് സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്. ഗോഫസ്റ്റിന്‍റെ നൂറോളം വിമാനങ്ങളാണ് പിന്‍വലിച്ചത്. ഇതോടെ മിക്ക വിമാനകമ്പനികളും നിരക്ക് വര്‍ധിപ്പിച്ചു. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രിയമേറിയ സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്കിലെ ഈ വര്‍ധന വെല്ലുവിളിയാണ്.

അതിനിടെ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ നടപടികളാരംഭിച്ചിട്ടുണ്ട്. വിമാനം പാട്ടത്തിനെടുക്കാനാണ് കമ്പനിയുടെ നീക്കം. ഡിസംബറോടെ എയര്‍ബസ് എ320യുടെ 10 വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താനാണ് ഇന്‍ഡിഗോയുടെ തീരുമാനം. മറ്റൊരു വിമാന കമ്പനിയായ സ്പൈസ് ജെറ്റ് 8 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസിനെത്തിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഈ വിമാനങ്ങളെത്തിയാലും യാത്രാ നിരക്കില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ല. കോവിഡ് പ്രതിസന്ധി അവസാനിക്കുകയും വിനോദ സഞ്ചാര മേഖല കരുത്താര്‍ജ്ജിക്കുകയും ചെയ്തതോടെ ഹോട്ടലുകളും വലിയ പ്രതീക്ഷയിലാണ്. ഡിമാന്‍റ് കൂടിയതോടെ പരമാവധി വരുമാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടല്‍ റൂമുകളുടെ നിരക്കുകള്‍ 28 ശതമാനമാണ് കൂടിയിരിക്കുന്നത്. റൂമുകള്‍ ബുക്ക് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...