കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭാര്യവീട്ടില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭാര്യവീട്ടില്‍ എത്തിയ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്. ഭാര്യയും മകനും കുടുംബവും താമസിച്ചിരുന്ന നെല്ലിമറ്റം കണ്ണാടിക്കോട് വാടകവീട്ടില്‍ എത്തിയാണ് ബിനു ആത്മഹത്യ ചെയ്തത്. ബിനുവും ശരണ്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷത്തോളമാകുന്നു. ഇവര്‍ക്ക് എട്ട് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശരണ്യയും മകനേയും കൂട്ടി പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടക വീട്ടിലാണ് താമസം.

വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന ശരണ്യയോട് തന്റെ മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പലപ്പോഴും ബിനു വഴക്കിടാറുണ്ടായിരുന്നു. പല പ്രാവശ്യം ഇവരെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ബിനു ആകെ തകര്‍ന്നത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാന്‍ ബിനു വാടക വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കുട്ടിയെ കാണിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും സംഭവത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായതോടെ ബിനു നിരാശനായി തിരിച്ചു പോകുകയുമായിരുന്നു. ഇന്ന് നെല്ലിമറ്റത്തെ വീട്ടില്‍ ഭാര്യയും മകനും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിനു ഭാര്യവീട്ടില്‍ എത്തുന്നത്.

വീട്ടില്‍ ആരെയും കാണാതായതോടെ ഭാര്യയുമായി ബിനു മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയതായും പോലീസിന് സൂചന ലഭിച്ചു. ഇതും നടക്കാതെ വന്നതോടെ നിരാശാനായാട്ടാണ് ബിനു കടും കൈ ചെയ്തതെന്നാണ് പോലീസ് അനുമാനം. ദേഹത്ത് ഒഴിച്ചത് പെട്രോളോ മണ്ണെണ്ണയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തീയാളി പടര്‍ന്നതിനെത്തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ പൊട്ടിത്തകര്‍ന്നിട്ടുണ്ട്. ശരീരം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ നിലയിലായ ബിനു സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മാര്‍ട്ടത്തിനായി മൃതദ്ദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...