ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : മൈലം അന്തമണില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തമണ്‍ കളപ്പിലാ ജംഗ്ഷന് സമീപം അമൃതാലയത്തില്‍ അനില്‍കുമാറാണ് (42) രണ്ട് ദിവസം മുമ്പ് മരിച്ചത്. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുറിവില്‍ നിന്ന് രക്തം വാര്‍ന്നൊലിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന അനില്‍ കുമാറിനെ രണ്ടുദിവസം കാണാതിരുന്നതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന അമ്മ രാജമ്മ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റൂറല്‍ എസ്.പി കെ.ബി രവി, ഡി.വൈ.എസ്.പി ആര്‍.സുരേഷ് എന്നവരടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. അനില്‍കുമാറുമായി ബന്ധപ്പെട്ട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തര്‍ക്കമടക്കം അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...