കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. സംഭവത്തില്‍ യുവാവിന്റെ  അനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു.

എരൂര്‍ ഇരുമ്പു പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂര്‍ കുളങ്ങരത്തറ സുധീഷിന്റെ  മകന്‍ സുമേഷ് (27) ആണ് മരിച്ചത്. അനുജന്‍ സുനീഷാണ് (24) സുമേഷിനെ കുത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവം നടന്ന സമയം വീട്ടില്‍ മാറ്റാരുമുണ്ടായിരുന്നില്ല. വഴക്കിനെ തുടര്‍ന്ന് സുനീഷ് കത്തിയെടുത്ത് സുമേഷിനെ കുത്തുകയായിരുന്നു.

പോലീസെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വലതു നെഞ്ചിനു താഴെ ആഴത്തില്‍ കുത്തേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു. മരിച്ച സുമേഷ് ഓട്ടോ ഡ്രൈവറാണ്. സുനീഷ് പെയിന്‍റിങ്​ തൊഴിലാളിയാണ്. മൂന്ന് മാസം മുമ്പാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം എരൂരില്‍ താമസം തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം : പി.എം.എ. സലാം

0
കോഴിക്കോട്: പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ...