മരുമകളുടെ അടിയേറ്റ് അമ്മായി അമ്മയ്ക്ക് ദാരുണാന്ത്യം ; മലയാളി യുവതി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി : മരുമകളുടെ അടിയേറ്റ് അമ്മായി അമ്മയ്ക്ക് ദാരുണാന്ത്യം. അബുദാബിയിലാണ് സംഭവം. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) കുടുംബവഴക്കിനിടെ മരുമകളുടെ മര്‍ദ്ദനമേറ്റ്‌ മരിച്ചത്. അബുദാബി ഗയാത്തിയിലെ മകന്റെ വീട്ടിലായിരുന്നു റൂബി താമസിച്ചിരുന്നത്. വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ മരുമകള്‍ ഷജന റൂബിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും സഞ്ജു അബുദാബിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മരുമകള്‍ റൂബിയുമായി എപ്പോഴും വഴക്കായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. റൂബിയുടെ മരണം സംബന്ധിച്ച്‌ അബുദാബി പോലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...