കൊല്ലം : സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ആദിത്യൻ ചൊവ്വാഴ്ച ചവറ പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകി.
അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതി ; ആദിത്യൻ ജയന് മുൻകൂർ ജാമ്യം
RECENT NEWS
Advertisment