കുട്ടി ബാധ്യതയാകുമെന്ന് ഭയന്നു ; വൈഗ കേസിൽ പ്രതി സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈഗ വധക്കേസിൽ പ്രതി സനു ഹോമനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തിൽ സനു മോഹനെതിരെ ഗുരുതര ആരോപണമാണുള്ളത്. 1,200 പേജുള്ള കേസ് ഡയറിയും പോലീസ് സമർപ്പിച്ചു.

കടബാധ്യതകളിൽ നിന്ന് രക്ഷപെടാനായിരുന്നു സനു മോഹന്റെ ശ്രമം. അതിന്റെ ഭാഗമായാണ് വൈഗയുടെ കൊലപാതകം. കുട്ടി ഒരു ബാധ്യതയാകുമെന്ന് സനു മോഹൻ ഭയന്നിരുന്നു. കുട്ടിയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. ഇതിന് ശേഷം മറ്റൊരാളുമായി ജീവിക്കാൻ സനു മോഹൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

കൊച്ചി മുട്ടാർ പുഴയിലാണ് പതിനൊന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പിതാവ് സനു മോഹനിലേയ്ക്ക് അന്വേഷണം നീളുകയായിരുന്നു. അന്വേഷണത്തിൽ സനു മോഹന്റെ പാന്റിൽ കണ്ടെത്തിയ രക്തം വൈഗയുടേതാണെന്ന് കണ്ടെത്തി. കടബാധ്യതകളുള്ള സനു മോഹൻ മകളെ കൊന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കരുതിയത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ രക്ഷപെട്ടുവെന്ന് വ്യക്തമായി. വൈഗ കൊല്ലപ്പെട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിലെ കൊല്ലൂരിൽ നിന്ന് സനു മോഹൻ പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...