മകനെക്കൊണ്ട് വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ഭര്‍തൃമാതാവ് യുവതിയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി യുവതിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

വള്ളിക്കുന്ന് : മകനെക്കൊണ്ട് വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ഭര്‍തൃമാതാവ് യുവതിയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി യുവതിയുടെ പരാതി. ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവതിയുടെ പരാതി. ഒരു വിവാഹം കൂടി കഴിക്കാനാണ് തന്നെ വീട്ടില്‍ നിന്ന് ഭര്‍ത്താവും അമ്മയും കൂടി അടിച്ചിറക്കിയതെന്നും മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ പെണ്‍കുട്ടി പരാതിപെട്ടു. കൂട്ടുമൂച്ചിയിലെ ഇഷാന ഫാത്തിമയാണ് ഭര്‍ത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും മാതാവ് സുബൈദക്കുമെതിരെ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.

12 വര്‍ഷം മുന്‍പ് വിവാഹിതരായ ഇഷാന ഫാത്തിമ – അഹമ്മദ് ഫൈസല്‍ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. കുട്ടികളേയും തന്നെയും ഭര്‍ത്താവ് വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച്‌ പുറത്താക്കിയെന്ന് ഇഷാന ഫാത്തിമ വ്യക്തമാക്കി. വിവാഹ സമയത്ത് നല്‍കിയ നൂറുപവനോളം വരുന്ന സ്വര്‍ണാഭരങ്ങളില്‍ ഒരു വിഹിതമെടുത്താണ് വീട് നിര്‍മ്മിച്ചത്. പിതാവ് ഏഴു ലക്ഷത്തോളം രൂപയുടെ ഫര്‍ണിച്ചറുകളും വീട്ടിലേക്ക് വാങ്ങി നല്‍കി. ബാക്കി സ്വര്‍ണാഭരങ്ങള്‍ ഭര്‍ത്താവ് കൈവശം വച്ചിരിക്കുകയാണ്. വസ്ത്രങ്ങളോ കുട്ടികളുടെ പാഠപുസ്തകങ്ങളോ പോലും വീട്ടില്‍ നിന്നും എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇഷാന ഫാത്തിമ പരാതിപെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...