ഹരിയാന : മൂന്നു മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്‍. ഹരിയാനയിലെ കര്‍നാലിലാണ് സംഭവം നടന്നത്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. കുട്ടികളെ കണ്ടെത്താനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
സുശീല്‍ കുമാര്‍ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഏഴ്, അഞ്ച്, മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇാള്‍ കനാലില്‍ എറിഞ്ഞത്. ഭാര്യയുമായി വഴക്കിട്ടതിന് ശേഷം മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുണ്ടെന്ന് പറഞ്ഞ് കുട്ടികളുമായി വീട് വിട്ട ഇയാള്‍ കനാലിന്റെ സമീപത്ത് എത്തി കുട്ടികളെ വലിച്ചെറിയുകയായിരുന്നു. പിന്നീട് ഭാര്യയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.