കൊല്ലം : കൊല്ലം ചിതറയില്‍ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചിതറ ഭജനമഠം സ്വദേശി അശ്വതിയെ കഴിഞ്ഞ ജൂണ്‍ 30 നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രഞ്ജിത്തിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ പുനലൂര്‍ ഡിവൈഎസ്പി അനില്‍ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. രഞ്ജിത്ത് നിരന്തരമായി അശ്വതിയെ മര്‍ദിക്കുമായിരുന്നുവെന്ന് അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു. നേരത്തെ ഇയാള്‍ക്കെതിരെ അശ്വതി കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതി ഒത്തുതീര്‍പ്പാക്കി ഒരുമിച്ച് താമസിക്കവെയാണ് ആത്മഹത്യ. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കല്‍ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടക്കല്‍ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അനില്‍ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി.